സര്‍ക്കാര്‍ വെള്ളം കുടിക്കാതിരിക്കാന്‍ വെള്ളക്കരം കൂട്ടി

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:35 IST)
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സര്‍ക്കാര്‍ വെള്ളക്കരം കൂട്ടി. 10,​000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവരുടെ വെള്ളകരമാണ് കൂട്ടിയത്. 50% വര്‍ധനയാണിത്.  ഇത് കൂടാതെ മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിക്കും. ആയിരം കോടി ഇതുവഴി സമാഹരിക്കാനാണ് സര്‍ക്കാന്‍ നീക്കം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഹജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു കിലോ ലീറ്ററിന് നിലവില്‍ നാലു രൂപ എന്നുള്ളതിന് ആറു രൂപ എന്ന നിലയില്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം.  അധികമായി ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

എട്ടു രൂപയാക്കണമെന്നായിരുന്നു ആവിശ്യം. പതിനായിരം കിലോ ലീറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ വെള്ളക്കരം ബാധകമാകുന്നത്. പതിനായിരം കിലോ ലിറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവരുടെ കരം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക