യുവതലമുറയെ കേരളത്തിൽ നിലനിർത്തണമെന്ന് ധനമന്ത്രി, കണ്ണൂരിൽ പുതിയ ഐടി പാർക്ക്, മേക്കിംഗ് കേരളയ്ക്കായി 100 കോടി
സംസ്ഥാനത്ത് യുവതലമുറയെ നിലനിർത്താനായി പരമാവധി ശ്രമിക്കണം. അതിനായി തൊഴിലവസരങ്ങൾ ഒരുക്കാനാകുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വർക്ക് നിയർ ഹോമിന് മൂന്ന് തരം സൗകര്യം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 3 വർഷത്തിനുള്ളിൽ വർക്ക് നിയർ ഹോം സംവിധാനം വഴി ഒരു ലക്ഷം വർക്ക് സീറ്റുകൾ സൃഷ്ടിക്കും. ഇതിനായി 50 കോടി രൂപ മാറ്റിവെയ്ക്കും.