ആരോഗ്യ മേഖലയിലെ സംഭാവനകള്‍: മന്ത്രി ശിവകുമാറിന്‌ അവാര്‍ഡ്‌

Webdunia
വെള്ളി, 2 ജനുവരി 2015 (20:29 IST)
ആരോഗ്യ മേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള അവാര്‍ഡിനു സംസ്ഥാന ആരോഗ്യ വകുപ്പ്‌ മന്ത്രി വിഎസ്‌ ശിവകുമാര്‍ അര്‍ഹനായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൌണ്ടേഷന്‍ എന്ന സംഘടന ലീലാ ഗ്രൂപ്പ്‌ ചെയര്‍മാനായിരുന്ന ക്യാപ്റ്റന്‍ സിപി കൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്‌.

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുള്ള, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ, ഉദയ്‌പൂറ്‍ രാജകുടുംബാംഗം അരവിന്ദ്‌ സിംഗ്‌ മെവാര്‍, പഞ്ചാബ്‌ രാജ കുടുംബാംഗം ബിന്ദ്ര, ലീലാ ഗ്രൂപ്‌ ചെയര്‍മാന്‍ വിവേക്‌ നായര്‍, സാമൂഹിക പ്രവര്‍ത്തകനായ പ്രിന്‍സ്‌ വൈദ്യന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ്‌ കമ്മിറ്റിയാണു അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌.

ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി പത്തിനു മുംബൈ ലീലാ പാലസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ.കരണ്‍ സിംഗ്‌, അരവിന്ദ്‌ സിംഗ്‌ മേവാര്‍ എന്നിവര്‍ വി.എസ്‌. ശിവകുമാറിനു സമ്മാനിക്കും. ഫൌണ്ടേഷണ്റ്റെ നാലാമത്‌ വര്‍ഷത്തെ അവാര്‍ഡാണിത്‌. മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ്‌ ജേതാക്കളില്‍ മന്ത്രി രമേശ്‌ ചെന്നിത്തല, പിണറായി വിജയന്‍ എന്നിവര്‍ ഉള്‍പ്പെടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.