ജയിന്‍ രാജിനെതിരെയുള്ള അന്വേഷണം സ്വാഭാവികമെന്ന് വി എസ്

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (12:00 IST)
കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജ് കൊല്ലപ്പെട്ട് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട സിപി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെയുള്ള കേസ് സ്വാഭാവികമെന്ന്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

കൊലപാതകക്കേസില്‍ ആരോപണം ആര്‍ക്കെതിരായാലും അന്വേഷണം സ്വാഭാവികമാണ് വി എസ് പറഞ്ഞു.
കൊലപാതകം സംബന്ധിച്ച് എവിടെ വച്ച് നടന്നാലും ആരുടെ നേതൃത്വത്തില്‍ നടന്നാല്‍ അന്വേഷിച്ച നടപടികളെടുക്കണമെന്നും വി എസ് കൂട്ടിചേര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നേരത്തെ ഐ ടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. പോസ്റ്റില്‍ മനോജിന്റെ കൊലപാതകത്തെ സന്തോഷ വാര്‍ത്തയെന്നാണ് വിശേഷിപ്പിച്ചത്.








മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.