ഭരണപരിഷ്‌കാര കമ്മിഷന്‍(എആര്‍സി) അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയിലേക്കും തന്നെ തിരിച്ചെടുക്കണമെന്ന് വിഎസ് അച്യൂതാനന്ദന്‍. സമ്മര്‍ദ്ദ തന്ത്രത്തിനു വഴങ്ങില്ലെന്നും എആര്‍സി രൂപികരിച്ചാലുടനെ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിഎസ് തയ്യാറായില്ലെങ്കില്‍ ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയാകാത്തതാണു വിഎസിനു സെക്രട്ടറിയേറ്റിലേക്കു തിരിച്ചുവരാനുള്ള തടസ്സം. കഴിഞ്ഞ മാസാവസാന ആഴ്ചയില്‍ വിഎസും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇതു ചര്‍ച്ചയായിരുന്നു.
ഒരാഴ്ചയ്ക്കകം നടപടിയെടുക്കാമെന്നും കാരാട്ട് ഉറപ്പുനല്‍കിയെന്നാണു വിഎസുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വേഗത്തില്‍ നടപടിയെടപക്കാമെന്നു മാത്രമേ കാരാട്ട് പറഞ്ഞിട്ടുള്ളുവെന്നു നേതാക്കള്‍ സൂചിപ്പിച്ചു. ഇരട്ടപ്പദവി പ്രശ്‌ന പരിഹാരമായി നിയമഭേദഗതി കഴിഞ്ഞ ദിവസം നിയമസഭ പാസാക്കി. എആര്‍സി രൂപികരണത്തിനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.