അഴിമതി നടമാടുന്ന യുഡിഎഫ് മുന്നണിയില്‍ നിന്ന് ആര്‍എസ്പിയും എസ്ജെഡിയും ബദ്ധം അവസാനിപ്പിച്ച് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നും. അവിടെ തുടരുന്ന ഓരോ മന്ത്രിമാരും ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങള്‍ നേരിടുന്നവരാണെന്നും വിഎസ് വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഓരോ അംഗത്തിനെതിരെയും ആരോപണം ഉയരുകയാണ്. ഇനിയും കൂടുതല്‍ മന്ത്രിമാര്‍ അഴിമതിയില്‍ കൂടുങ്ങും. മാണിക്കെതിരായ ആരോപണം ഒടുവിലെ ഉദാഹരണം മാത്രമാണെന്നും വിഎസ് പറഞ്ഞു.
ഇത്തരത്തില്‍ അഴിമതി മാത്രമായി തുടരുന്ന മുന്നണിയില്‍ തുടരണോയെന്ന് ആര്‍എസ്പിയും സോഷ്യലിസ്റ്റ് ജനതാദളും ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാണിക്കെതിരായ ആരോപണത്തില്‍ ഇരുകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഎസിന്റെ ആഹ്വാനത്തിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.