വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. മുന്നണിയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ടത് എല്‍ ഡി എഫിലെ പാര്‍ട്ടികളാണ്. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷമേ താന്‍ മത്സരിക്കുകയുള്ളൂവെന്നും വി എസ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.