ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായ വിഎസ് അച്യുതാനന്ദന് നിയമസഭയിൽ മുറി അനുവദിച്ചു. നിയമസഭയിലെ മൂന്നാം നിലയിലാണ് മുറി അനുവദിച്ചത്. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്.
നിയമസഭയിലെ മുതിർന്ന അംഗമെന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് കാട്ടി വിഎസ് അച്യുതാനന്ദൻ സ്പീക്കർ ശ്രീരാമകൃഷ്ണന് കത്തു നൽകിയിരുന്നു ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തീരുമാനമായത്.
നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, ക്യാബിനറ്റ് പദവി ഉണ്ടായിട്ടും പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ല, മുതിര്‍ന്ന അംഗമായിട്ടും ആ പരിഗണന കിട്ടുന്നില്ല എന്നിങ്ങനെയുളള പരാതികള്‍ ഉന്നയിച്ചാണ് സ്പീക്കര്‍ക്ക് വിഎസ് കത്ത് കൈമാറിയത്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും കത്തില്‍ വിഎസ് വ്യക്തമാക്കിയിരുന്നു.
വിഎസിന്റെ ഓഫിസിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ ഐഎംജിയിൽ പ്രവർത്തിക്കും. കമ്മിഷന്റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.