വിഎസ് വോട്ട് ചെയ്‌തത് എത്തിനോക്കിയ സംഭവം; തെരഞ്ഞെടുപ്പിന് തടസ്സം ഉണ്ടാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 18 മെയ് 2016 (09:14 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് സ്ഥാനാര്‍ത്ഥി കൂടിയായ ജി സുധാകരന്‍ എത്തിനോക്കിയെന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ല വരണാധികാരി കൂടിയായ കളക്ടര്‍ ആര്‍ ഗിരിജയാണ് ഇക്കാര്യം അറിയിച്ചത്.
 
പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വി എസ് വോട്ട് ചെയ്യുന്നത് സുധാകരന്‍ നോക്കി നിന്നെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. അതേസമയം, സംഭവത്തില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.
 
തെരഞ്ഞെടുപ്പിന് തടസം ഉണ്ടായിട്ടില്ലെന്നും കുറച്ചാളുകള്‍ തള്ളിക്കയറിയതു മൂലമുണ്ടായ പ്രശ്നങ്ങളും അസൗകര്യങ്ങളും മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് വിവരം. വി എസ് വോട്ടു ചെയ്യുമ്പോള്‍ സുധാകരന്‍ നോക്കിനിന്ന് ഇടപെട്ടെന്ന ആക്ഷേപത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും അറിയുന്നു.

വെബ്ദുനിയ വായിക്കുക