വിഎസിന്റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയത്: ജി സുധാകരൻ
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (12:07 IST)
വിഎസ് അച്യുതാനന്ദന്റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയതെന്ന് ജി സുധാകരൻ എംഎൽഎ. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും തനിക്ക് കുഴപ്പമില്ല. കൊതിയും നുണയും ഏഷണിയും പറയാൻ താൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് അച്യുതാനന്ദന്റെ ഇഷ്ടം തന്നെ നടക്കട്ടേ. അദ്ദേഹത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റാലും തനിക്ക് പ്രശ്‌നമില്ല. വിഎസിനെ കണ്ടിട്ടല്ല പാർട്ടിയിലേക്ക് വന്നതെന്നും സുധാകരൻ പരസ്യമായി വ്യക്തമാക്കി. സുധാകരന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സുധാകരൻ വിഎസിനെതിരെ പരസ്യവിമർശനം നടത്തിയത്.
വിഎസ് പക്ഷക്കാരനായിരുന്ന സുധാകരന്‍ കുറച്ചു കാലമായി അദ്ദേഹവുമായി അകല്‍ച്ചയിലായിരുന്നു. സുധാകരന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനായി വി എസിനെ കഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിലെത്താന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കെസി വേണുഗോപാൽ എം.പിയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഈ കാരണമാണ് വി എസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ സുധാകരനെ പ്രേരിപ്പിച്ചത്.