പൊന്ന് കായ്‌ക്കുന്ന മരമായാലും പുരയ്ക്കു മേല്‍ ചാഞ്ഞാല്‍ വെട്ടണമെന്ന് പ്രതിനിധി: ആ നിമിഷം വിഎസ് വേദി വിട്ടിറങ്ങി

ശനി, 21 ഫെബ്രുവരി 2015 (15:43 IST)
21മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് പോളിറ്റ് ബ്യൂറോ അംഗം വിഎസ് എച്യുതാനന്ദൻ ഇറങ്ങിപ്പോയതോടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും വെട്ടിലായ സാഹചര്യത്തില്‍ സിപിഎം രാഷ്‌ട്രീയം കലങ്ങി മറിയുന്നു. സമ്മേളന വേദിയില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകുന്നതിന് കാരണമായത് തനിക്ക് നേരെ വന്ന ക്രൂരമായ വാക്കുകള്‍ ആണെന്ന് വിഎസ് പ്രകാശ് കാരാട്ടിനോട് പറയുകയും ചെയ്തു.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പൊതുചര്‍ച്ചയില്‍ കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രതിനിധികള്‍ വിഎസിനെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണമെന്ന് ഒരു പ്രതിനിധി പറഞ്ഞതോടെ വിഎസ് വേദിയില്‍ നിന്ന് എണീക്കുകയായിരുന്നു. പോകുന്നതിന് മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ഇങ്ങനെ പറയുകയും ചെയ്തു. '' ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കേട്ടിരിക്കാന്‍ താല്‍പ്പര്യമില്ലെന്നും, നിങ്ങള്‍ സമ്മേളനം നടത്തിക്കൊള്ളു ഞാന്‍ പോകുന്നു '' ഇത്രയുമാണ് വിഎസ് പോകുന്നതിന് മുമ്പ് കാരാട്ടിനോട് പറഞ്ഞത്.

വിമര്‍ശനങ്ങള്‍ പെരുകുമ്പോഴും പൊതു ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വം തനിക്ക് അനുകൂലമായി രംഗത്ത് വരുമെന്ന് വിഎസ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വവും വിഎസിനെ ആ സമയം കൈവിടുകയായിരുന്നു. ഇതോടെ അദ്ദേഹം സഹായികളോട് പോകാമെന്ന് പറഞ്ഞ് വിഎസ് വേദി വിട്ടിറങ്ങുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക