യുഡിഎഫ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തൊടുന്നതിലെല്ലാം അഴിമതിയാണ്. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ
വിഴിഞ്ഞം തുറുമഖ പദ്ധതി സ്വകാര്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാര്‍ നടപടികളൊന്നും സുതാര്യമല്ലെന്നും വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.
അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകതന്നെചെയ്യും. പ്രതിപക്ഷം ഏത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അദാനിയെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി. അതില്‍ അസ്വാഭാവികതയില്ല. അദാനിയെ കണ്ടപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.