വിഎസിന്റെ പദവിയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്; മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാതിരുന്നതു പ്രായം കണക്കിലെടുത്ത് - കാരാട്ട്
വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത്. പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാതിരുന്നത്. വിഎസിന്റെ പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുണ്ടെന്നും കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതും ഭരണനിര്‍വഹണവും രണ്ടാണ്. പ്രചാരണം നയിച്ചവര്‍തന്നെ മുഖ്യമന്ത്രിസ്ഥാനത്തു വരണമെന്നു നിര്‍ബന്ധമില്ല. അദ്ദേഹത്തിന്റെ പ്രായം ഒരു ഘടകം തന്നെയാണെന്നും കാരാട്ട് പറഞ്ഞു.
വിഎസിന്റെ പദവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. പത്തു വര്‍ഷം മുമ്പ് അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചിരുന്നത് ഇപ്പോള്‍ ചെയ്യാന്‍ കഴിയുമോ എന്നും കാരാട്ട് ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.