അഴിമതി വിളിച്ചു പറയുകയും അത് പുറത്തുകൊണ്ടുവരികയും ചെയ്യുവര്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടുകളാണെന്നും ഇതാണ് പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഒഴിവാക്കിയ നടപടി സൂചിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു. സരിതയുടെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഉമ്മന്‍ ചാണ്ടിയും വി എം. സുധീരനും പ്രതികരിക്കണം വി എസ് ആവശ്യപെട്ടു.കോഴയായി ലഭിച്ച പണമുപയോഗിച്ച് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മാണി തയാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.