സലീംരാജ് ദുരുപയോഗം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ്; ഉമ്മന്‍ചാണ്ടി രാജി വെക്കണം: വി എസ്

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (17:11 IST)
കടകമ്പള്ളി ഭൂമിതട്ടിപ്പ് കേസില്‍  മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍ മാന്‍ സലീം രാജിന്റെ പങ്ക്  വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

സലീംരാജ് മുഖ്യമന്ത്രിയുടെ ഓഫീസാണ്  ദുരുപയോഗം ചെയ്തതെന്നും  അധികാരദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും വി എസ് പറഞ്ഞു. അരുവിക്കരയിലെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അരുവിക്കരയില്‍ പോകുമോ എന്ന ചോദ്യത്തിന് വി എസ് മറുപടി നല്‍കിയില്ല.