കരമന-കളിയിക്കാവിള ദേശീയപാത: ഒന്നാംഘട്ടം ഉടനെന്ന് മന്ത്രി

വെള്ളി, 24 ഒക്‌ടോബര്‍ 2014 (16:39 IST)
കരമന - കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലം വരെയുള്ള ആദ്യഘട്ടം ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗംതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

നേരത്തെ രണ്ട് വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ളറോഡ് നിര്‍മ്മാണ പൂര്‍ത്തിയാക്കുമ്പോഴേക്കും അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണം തുടങ്ങാവുന്ന തരത്തിലാണ് ഇപ്പോള്‍കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക്‌വരെയും വഴിമുക്ക്മുതല്‍ പാറശ്ശാലവരെയും ഉള്ള ഭാഗത്തിന്റെ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലാമീറ്റര്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. 350 കോടിരൂപ ഈ റോഡ്‌വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചു. 12 ഹെക്ടര്‍ സ്ഥലമാണ് ഇതുവരെ ഈ പദ്ധതിക്കായിഏറ്റെടുത്തത്. ഇതിന് പുറമേ 985 കെട്ടിടങ്ങളും ഭാഗികമായോ പൂര്‍ണ്ണമായോ ഏറ്റെടുത്തിട്ടുണ്ട്. 280 കോടി രൂപയാണ് സ്ഥലം എറ്റെടുക്കുന്നതിനായി അനുവദിച്ചത്. ഭൂമിവിട്ടു തന്ന 873 പേരില്‍ 818 പേര്‍ക്കും തുക നല്‍കിക്കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലംവിട്ടു തന്ന ജനങ്ങള്‍ സംസ്ഥാനത്തിനാകെ മാതൃകയാണ്, കരമന - കളിയിക്കാവിള പാത സംസ്ഥാനത്തെ 'മോഡല്‍റോഡായി വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക