വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന്
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടന തീയതി മാറ്റി. ഡിസംബര്‍ അഞ്ചിലേക്കാണു നിര്‍മാണ ഉദ്ഘാടനം മാറ്റി വച്ചിരിക്കുന്നത്. നേരത്തെ, നവംബര്‍ ഒന്നിനു ഉദ്ഘാടനം നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനാലാണു തീയതി മാറ്റിയത്.