വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്റര്‍ നടപടികള്‍ തുടരാമെന്ന് ഹരിത ട്രിബ്യൂണല്‍
വിഴിഞ്ഞം തുറമുഖത്തിന്റെ ടെന്റര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രിബ്യൂണലിന്റെ പച്ചക്കൊടി. വിഴിഞ്ഞം പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരെ വിഴിഞ്ഞം സ്വദേശികളായ മേരിദാസ്, വില്‍ഫ്രഡ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്
ഹര്‍ജിക്കാര്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്ന സാഹചര്യത്തില്‍ കേസിന്റെ വിചാരണ ജൂലായ് ഒന്നിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ കാലതാമസം പദ്ധതിയുടെ ടെന്റര്‍ നടപടിയ്ക്ക് തടസമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ടെന്റര്‍ നടപടി തുടരാന്‍ അനുവദിച്ചത്.
ടെന്റര്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതിരുന്നതും സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി തീരുമാനമെടുക്കാന്‍ കോടതിയെ പ്രേരിപ്പിച്ചു.