വിഴിഞ്ഞം വെടിവയ്‌പ്: വെടിയുതിര്‍ത്തതില്‍ തെറ്റില്ലെന്ന് അന്വേഷണസംഘം

ശനി, 17 ജനുവരി 2015 (19:52 IST)
കനത്ത ജാഗ്രതാ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തില്‍ തീരസംരക്ഷണ സേന നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ബോട്ട്‌ മുന്നോട്ട്‌ നീങ്ങിയതിനെ തുടര്‍ന്നാണ് വിഴിഞ്ഞത്ത്‌ മത്സ്യബന്ധന ബോട്ടിനു നേരെ തീരസംരക്ഷണ സേന വെടിവെച്ചതെന്ന് പ്രത്യേക അന്വേഷണസംഘം.

മത്സ്യബന്ധന ബോട്ടിന് നിരവധി തവണ തീരസംരക്ഷണ സേനയുടെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ബോട്ട് നിര്‍ദേശം അവഗണിച്ച് മുന്നോട്ട് പോയതാണ് സേന വെടി വെച്ചതെന്നും. ഈ സാഹചര്യത്തില്‍ തീരസംരക്ഷണ സേനയെ കുറ്റപ്പെടുത്താനാകില്ലെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.

സംഭവത്തില്‍ ഇന്ത്യന്‍ തീരമേഖലാ നിയമമനുസരിച്ച്‌ കേസെടുത്തതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ പ്രത്യേക അന്വേഷണസംഘം ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ്‌ സൂചന. അതേസമയം കേസ്‌ അന്വേഷിക്കുന്ന തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്‌ച ബോട്ടില്‍ പരിശോധന നടത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക