വിഴിഞ്ഞം: ബിഷപ്പ് സൂസൈപാക്യവുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി

വെള്ളി, 14 ഓഗസ്റ്റ് 2015 (11:37 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ നേതൃത്വവുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചര്‍ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. വിഴിഞ്ഞം പദ്ധതിയുടെ ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ സന്തോഷ് മഹാപാത്രയും ചര്‍ച്ചയില്‍ പങ്കെടുത്തു.
 
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി സഭാനേതാക്കളെ അറിയിച്ചു. അതേസമയം, പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ലത്തീന്‍ അതിരൂപത നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
 
പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാകും. വിഷയത്തില്‍ ഗൗരവമായ പഠനങ്ങളൊന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ല. വന്‍കിട കപ്പലുകള്‍ വരുമ്പോള്‍ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകുമെന്നും കടലിന് ആഴം കൂട്ടുന്നതോടെ മത്സ്യസമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നത്.

വെബ്ദുനിയ വായിക്കുക