മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ്, എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതി; വിസ്മയ കേസ് വിധി പൂര്‍ണ്ണരൂപം ഇങ്ങനെ

Webdunia
ചൊവ്വ, 24 മെയ് 2022 (13:08 IST)
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ് ശിക്ഷയാണ് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ ജീവപര്യന്തത്തിന് വേണ്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 
 
ഐപിസി 304 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവ് ശിക്ഷ
 
ഐപിസി 306 വകുപ്പ് പ്രകാരം ആറ് വര്‍ഷം തടവ് ശിക്ഷ 
 
ഐപിസി 498 (എ) പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ 
 
എന്നിങ്ങനെയാണ് കിരണ്‍ കുമാറിനെതിരെ കോടതി വിധിച്ച ശിക്ഷ. എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ഒറ്റ ശിക്ഷയായി ജയില്‍വാസം അനുഭവിച്ചാല്‍ മതി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. 
 
ജയില്‍ശിക്ഷ കൂടാതെ 12,05,000 രൂപ പിഴ വിധിച്ചിട്ടുണ്ട്. ഇതില്‍ രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണമെന്നാണ് കോടതി നിര്‍ദേശം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article