വിസ തട്ടിപ്പു കേസ് പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 21 ജൂണ്‍ 2023 (18:16 IST)
മലപ്പുറം: വിദേശ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്തു 92000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ലക്കിടി സ്വദേശി ഇബ്രാഹിം ബാദുഷ എന്ന നാല്പത്തേഴുകാരനാണ് പിടിയിലായത്.

ചെറുകര സ്വദേശിയായ യുവാവിനെ 2022 സെപ്തംബറിൽ വിദേശത്ത് ഡ്രൈവർ ജോലി തരപ്പെടുത്താമെന്നു പറഞ്ഞു കബളിപ്പിച്ചു മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നതിനു അയച്ചു എന്നാണ പരാതിയിലാണ് അറസ്റ്റ്. കെ.എം.സി.സി യുടെ സഹായത്തോടെ യുവാവ് നാട്ടിലെത്തി പണം തിരികെ ലഭിക്കുന്നതിന് നിരന്തര ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പാതിരിപ്പാലയിലെ ട്രാവൽസ് ഉടമ സക്കീറും കൂട്ടുപ്രതിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്ന് ഒറ്റപ്പാലം പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article