നടന്‍ വിനയ് ഫോര്‍ട്ട് വിവാഹിതനായി

Webdunia
ശനി, 6 ഡിസം‌ബര്‍ 2014 (15:17 IST)
നാടകപ്രവര്‍ത്തകനും നടനുമായ വിനയ് ഫോര്‍ട്ട് വിവാഹിതനായി.ഗുരുവായൂര്‍ സ്വദേശിയായ രവി എസ് നന്പിടിയുടെയും ഹേമാംബികയുടെയും മകളായ സൗമ്യയാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സൌമ്യ അമൃതാ യൂണിവേഴ്സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. എം.വി മണിയുടെയും സുജാതയുടെയും മകനാണ് വിനയ് ഫോര്‍ട്ട്.

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിനയ് അപൂര്‍വ്വരാഗത്തിലെ പ്രകടനത്തിലൂടെയാണ്     ശ്രദ്ധേയനാകുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലെ വിനയുടെ  വേഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. റോസാപ്പൂക്കാലം, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, പ്രിയനന്ദനന്റെ ഞാന്‍ നിന്നോടു കൂടെയുണ്ട്,  എന്നിവയാണ് വിനയിന്റെ പുതിയ ചിത്രങ്ങള്‍.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.