കൈക്കൂലി: വനിതാ വില്ലേജ് ഓഫീസര്‍ പിടിയില്‍
വസ്തു പോക്കുവരവു ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട വനിതാ വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വില്ലേജ് അസിസ്റ്റന്റും പിടിയിലായി. രാമങ്കരി വില്ലേജ് ഓഫീസര്‍ എം ഉഷ, അസിസ്റ്റന്റ് ലൌജ് എന്നിവരാണു വിജിലന്‍സിന്റെ പിടിയിലായത്.
രാമങ്കരി പുതുക്കരി ചന്ദ്രശേഖരിന്റെ മകന് ബാബു, മരുമകന് കുഞ്ഞുമോന് എന്നിവരുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവു ചെയ്യാനാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. വസ്തുപോക്കുവരവു ചെയ്യാനായി 2011 ല്‍ അപേക്ഷ കൊടുത്തെങ്കിലും പലതരത്തിലും പോക്കുവരവ് ചെയ്യാതെ കക്ഷികളെ കുഴപ്പിച്ചു. ഇതിനെ തുടര്‍ന്നാണു കൈക്കൂലി ആവശ്യപ്പെട്ടതും പൊലീസ് വലയിലായതും.
ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വനിതാ വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തത്.