സ്ഥാനമാനങ്ങള്‍ തന്നവര്‍ തന്നെ തിരിച്ചെടുത്തോട്ടെയെന്ന്‍ വെള്ളാപ്പള്ളി
യുഡിഎഫ് സര്‍ക്കാര്‍ എസ്എന്‍ഡിപിക്ക് നല്കിയ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ എസ്എന്‍ഡിപി യോഗത്തിന് നല്‍കിയ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ തന്നവര്‍ തന്നെ തിരിച്ചെടുത്തോട്ടെയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പ്രതികരിച്ചു.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്നതാണു തന്റെ താല്‍പര്യമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ എസ്എന്‍ഡിപിക്ക് നല്കിയ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ആലപ്പുഴ ഡിസിസിയും ആവശ്യപ്പെട്ടിരുന്നു