ആളുകള്‍ ബി ജെ പിയിലേക്ക് പോകുന്നത് എസ്എന്‍ഡിപി കാരണമല്ലെന്ന് വെള്ളാപ്പള്ളി
സിപിഎമ്മിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍.ജാതിയുടേയും മദ്യത്തിന്‍റേയും പേരു പറഞ്ഞ് എസ് എന്‍ ഡി പിയെ ആരും ഒതുക്കന്‍ വരേണ്ടെ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയിലേയ്ക്ക് ആളുകള്‍ പോകുന്നുണ്ടെങ്കില്‍ അതിന്, എസ് എന്‍ ഡി പിയെ പഴിച്ചിട്ട് കാര്യമില്ല. ഇത്
പാര്‍ട്ടിയുടെ നയസമീപനം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എസ് എന്‍ ഡി പിയുടെ പ്രാദേശിക യോഗങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ സിപിഎം ജനറല്‍ സെക്രട്ടറി പിണരായി വിജയന്‍ വിമര്‍ശിച്ചിരുന്നു.