എസ്എന്‍ഡിപിയെ അറിയാത്ത സിപിഎം നേതാക്കളുടെ സ്ഥാനം ചവറ്റുകൊട്ടയില്‍ : വെള്ളാപ്പള്ളി

ചൊവ്വ, 15 ജൂലൈ 2014 (13:19 IST)
എസ്എന്‍ഡിപിയെ മനസിലാക്കാത്ത സിപിഎം നേതാക്കളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കുമെന്നും. സിപിഎം പഴഞ്ചന്‍ ശൈലി ഉപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍.

കേരളത്തിലെ സിപിഎം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് അതിന് പ്രധാന തെളിവാണ് തെരഞ്ഞടുപ്പിലെ തോല്‍വിയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ചരിത്രമുണ്ട്. നിരവധി  അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്എന്‍ഡിപിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീനിയറിംഗ് കോളേജിനെതിരായ സമരം സിപിഎം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രസ്ഥാവന നടത്തിയത്. വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനിയറിഗിനെതാരായ സിപിഎം സമരം ഈഴവപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക