എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വെള്ളാപ്പള്ളിയോട് സഹതാപമാണ് തനിക്ക് തോന്നുന്നത്. ഹെലികോപറ്ററില്‍ കയറിയതോടെ വെള്ളാപ്പള്ളിയ്‌ക്ക് കറുത്തവരെ വേണ്ടാതായി. സുരക്ഷയ്‌ക്കായി കരിമ്പൂച്ചകളുണ്ടെന്നു കരുതി എന്തും പറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
മുതിര്‍ന്ന സിപിഎം നേതാവും ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണിയെ ആക്ഷേപിച്ച്
വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞയാഴ്‌ച രംഗത്തെത്തിയിരുന്നു. ഇതാണ് വെള്ളാപ്പള്ളിക്കെതിരെ തിരിയാന്‍ പന്ന്യന്‍ രവീന്ദ്രനെ പ്രേരിപ്പിച്ചത്.
മണിയെ നിയമസഭയിലേക്ക് അയക്കേണ്ട ആളല്ല. അദ്ദേഹം പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണാണ്. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണം. വെള്ളാപ്പള്ളിയുടെ കരിംഭൂതത്തിന്റെ നിറമുള്ള മണിക്ക് ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തരോട് വോട്ട് ചോദിക്കാനും എന്ത് അവകാശമെന്ന പരിഹാസവും വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നുണ്ടായി.