‘ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ആനമണ്ടത്തരം, ബാര്‍ കേസ് ചീറ്റിപ്പോകും’

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (16:30 IST)
ബാര്‍ കോഴ വിഷയത്തില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ആനമണ്ടത്തരമായിപ്പോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബാര്‍ക്കേസ് ചീറ്റപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. 
 
കെ എം മാണി കാശു വാങ്ങിയെന്നത് വലിയ കാര്യമൊന്നുമല്ല. ഇതൊക്കെ ഈ നാട്ടില്‍ എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ യുഡിഎഫില്‍ പല ഇടപാടുകളും നടന്നിട്ടുണ്ട്. അതുപോലെ  ബാര്‍ മുതലാളിമാരുടെ കാശ് എല്‍ഡിഎഫും വാങ്ങിയിട്ടില്ലേ?  ഇതില്‍ ആരാണു ഹരിശ്ചന്ദ്രന്‍മാരെന്നു വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. 
 
എസ്എന്‍ഡിപിയുടെ ശഖായോഗത്തിന് ഇതില്‍ കൂടുതല്‍ ആളെ കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷയാത്രയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സുധീരന്റെ യാത്രയില്‍ കോണ്‍ഗ്രസുകാര്‍ക്ക് തീരെ താല്‍പര്യമില്ല. അവര്‍ മാറി നില്‍ക്കുകയാണ്. വന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്നു ഭീഷണി മുഴക്കിയാണ് പ്രാദേശിക നേതാക്കളെ ജാഥയില്‍ കയറ്റുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.