വെള്ളാപ്പള്ളിക്കെതിരെ വീണ്ടും വിഎസ്

ബുധന്‍, 7 ഒക്‌ടോബര്‍ 2015 (08:27 IST)
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറയാത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വി എസ് എത്തിയത്.
 
വെള്ളാപ്പള്ളി രാഷ്‌ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.  രാഷ്‌ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യം ചെയ്യുന്നത് സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. 
 
എസ് എന്‍ ട്രസ്റ്റിന്റെയും എസ് എന്‍ ഡി പി യോഗത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമുണ്ട്.
1996 മുതല്‍ 2013 വരെ എസ്എന്‍ ട്രസ്റ്റിന്റെ കോളജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴ മാത്രം 180 കോടിയിലേറെ വരുമെന്നും വി എസ് ലേഖനത്തില്‍ ആരോപിക്കുന്നു.
 

വെബ്ദുനിയ വായിക്കുക