വാഹന പരിശോധന : കോട്ടയത്ത് 3.75 ലക്ഷം രൂപ പിഴ ഈടാക്കി

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (18:01 IST)
കോട്ടയം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം മൂന്നേമുക്കാൽ ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കി. അനുവദനീയമായതിലും കൂടുതൽ അളവിൽ കരിങ്കല്ല് കയറ്റിയ ലോറി ഉൾപ്പെടെ പതിനേഴു വാഹനങ്ങളാണ് പിടിച്ചെടുത്തത്.
 
ഇതിൽ ഒമ്പതു വാഹനങ്ങളുടെ ഉടമകളിൽ നിന്നാണ് ഈ തുക ഈടാക്കിയത്. മറ്റു വാഹന ഉടമകളിൽ നിന്നും വരും ദിവസങ്ങളിൽ പിഴ ഈടാക്കും. അധികാരികളുടെ ഒത്താശയോടെ ക്വാറി ഉൽപ്പന്നങ്ങൾ അനുവദനീയമായതിൽ കൂടുതൽ അളവിൽ ലോറികൾ കൊണ്ടുപോകുന്നു എന്ന വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
 
ചങ്ങനാശേരി വാഴൂർ റോഡ്, നെടുങ്കുന്നം, എരുമേലി മുക്കട റോഡ്, പാലാ പൊൻകുന്നം റോഡ്, കൂട്ടിക്കൽ, കുറവിലങ്ങാട് കോഴ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങൾ അതാത് പോലീസ് സ്റേഷനുകളിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article