ആംബുലന്‍സില്‍ ടിപ്പര്‍ ഇടിച്ച് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:35 IST)
വെമ്പായം: തലസ്ഥാന ജില്ലയില്‍ വെമ്പായത്ത് കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ ടിപ്പര്‍ ഇടിച്ച് കോവിഡ് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു. കോവിഡ് രോഗിയായി അവശനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ വെമ്പായം തേവലക്കാട് കുറവില്‍വിള വീട്ടില്‍ നാരായണ പിള്ള സംഭവ സ്ഥലത്തു തന്നെ മരിച്ചു.
 
ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപിനെ മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച പ്രദീപ് കുമാര്‍ വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
 
അമിത വേഗത്തില്‍ വന്ന ടിപ്പര്‍ എതിരെ വന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ടവരെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article