സിപിഎം പതാക കത്തിച്ചു, പിന്നാലെ വ്യാപക വിമര്‍ശനം; ഫോണ്‍ സ്വിച്ച് ഓഫാക്കി വീണ എസ്.നായരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും

ചൊവ്വ, 14 ജൂണ്‍ 2022 (12:18 IST)
സിപിഎം പതാക കത്തിച്ച വീണ എസ്.നായരും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒളിവിലെന്ന് റിപ്പോര്‍ട്ട്. സിപിഎം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വീണ എസ്.നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎം പതാക പരസ്യമായി കത്തിച്ചത്. ഇതിനു പിന്നാലെ സിപിഎം അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടി പതാക കത്തിച്ചതിനു പകരംവീട്ടുമെന്ന് ഭീഷണിയു മുഴക്കി. അതിനു പിന്നാലെയാണ് വീണ എസ്.നായരും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഒളിവില്‍ പോയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍