വയനാട്ടിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തിനെതിരെ താമരശേരി ബിഷപ്

ബുധന്‍, 1 ജൂലൈ 2015 (18:10 IST)
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ വൻകിട നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജില്ലാ കലക്ടറിന്റെ ഉത്തരവിനെതിരെ താമരശേരി ബിഷപ് രംഗത്തെത്തി. നിയന്ത്രണങ്ങള്‍ വയനാടിന്റെ വികസനത്തെ പിറകോട്ടടിക്കുമെന്നാണ് ബിഷപ് മാർ ഇഞ്ചനാനിയൽ പറഞ്ഞത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു മുമ്പ് ജനങ്ങളുമായി കലക്ടര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക ദുരന്തങ്ങൾ മുൻകൂട്ടി കണ്ടാണ് രന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടര്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  ഗ്രാമപ്രദേശങ്ങളിൽ മൂന്ന് നിലയിൽ കൂടുതൽ കെട്ടിടങ്ങൾ നിർമിക്കാൻ പാടില്ല ∙ വൈത്തിരി മേഖലയിൽ‍ ലക്കിടിയിൽ രണ്ട് നിലയിൽക്കൂടുതൽ കെട്ടിടം പാടില്ല ∙ നഗരസഭാ അതിർത്തികളിൽക്കൂടി നാലു നിലയിൽ കൂടുതലുള്ള കെട്ടിടം അനുവദിക്കില്ല ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് പരമാവധി നാലുനിലകൾ വരെയാകാം എന്നിങ്ങനെയായിരുന്നു നിയന്ത്രണങ്ങള്‍.

വെബ്ദുനിയ വായിക്കുക