സിപി‌എം കത്തിച്ചാല്‍ ഇല്ലാതാവില്ല; വയല്‍‌ക്കിളികള്‍ വീണ്ടും പന്തലുയര്‍ത്തുന്നു!

വ്യാഴം, 15 മാര്‍ച്ച് 2018 (17:52 IST)
കണ്ണൂര്‍: ജനകീയാടിസ്ഥാനത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി കീഴാറ്റൂരിലെ വയല്‍‌ക്കിളികള്‍. കഴിഞ്ഞ ദിവസം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ വയല്‍‌ക്കിളികളുടെ സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീയിട്ട സമരപ്പന്തല്‍ പുനഃസ്ഥാപിക്കുമെന്ന് വയല്‍‌ക്കിളികള്‍ അറിയിച്ചു. 
 
ഈ മാസം 25ന് ജനകീയ പിന്തുണയോടെ വയലില്‍ സമരപ്പന്തല്‍ വീണ്ടും ഉയര്‍ത്താനാണ് സമരക്കാര്‍ ലക്‍ഷ്യമിടുന്നത്. 
 
ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കുന്നതിന്ന് 50 ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബുധനാഴ്ച ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സി പി എം നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് സമരം ശക്തിപ്പെട്ടത്. 
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമരവുമായി രംഗത്ത് വന്നത് സി പി എം ജില്ലാ നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് സമരത്തില്‍ പങ്കെടുക്കുന്ന 11 പ്രവര്‍ത്തകരെ സിപിഎം പുറത്താക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍