ഒരു വലിയ മാറ്റത്തിനായി നിങ്ങള്‍ മുന്നേറുക: മാധവന്‍

തിങ്കള്‍, 12 മാര്‍ച്ച് 2018 (13:55 IST)
ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് പിന്തുണയുമായി ചലച്ചിത്രതാരം മാധവന്‍. നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് 200 കിലോമീറ്ററുകള്‍ താണ്ടി മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നു.  
 
‘കര്‍ഷകരുടെ സമരത്തിന് എന്റെ പൂര്‍ണ പിന്തുണ. ഒരു വലിയ മാറ്റത്തിന് വേണ്ടി നിങ്ങള്‍ മുന്നേറുക‘ - എന്നായിരുന്നു മാധവന്‍ ട്വീറ്റ് ചെയ്തത്. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ചലച്ചിത്രതാരം പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണെന്ന് പ്രകാശ് രാജ് പറയുന്നു.
 
ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍  നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്ന് പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ് ഇനിയും അത് നിഷേധിക്കുന്നത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്ന് പ്രകാശ് രാജ് കുറിപ്പില്‍ വിശദമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍