വാവ സുരേഷിന് സര്‍ക്കാര്‍ സൌജന്യ ചികിത്‌സ നല്‍കും, സുരേഷ് ഉടന്‍ സുഖം പ്രാപിച്ച് തിരികെയെത്തുമെന്ന് മന്ത്രി ശൈലജ

ജോര്‍ജി സാം

ചൊവ്വ, 18 ഫെബ്രുവരി 2020 (16:53 IST)
അണലിയുടെ കടിയേറ്റ് ചികിത്‌സയില്‍ കഴിയുന്ന വാവ സുരേഷിന് സര്‍ക്കാര്‍ സൌജന്യ ചികിത്‌സ നല്‍കും. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. 
 
വാവ സുരേഷ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ‍രും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വാവ സുരേഷ് ഉടന്‍ സുഖം പ്രാപിച്ച് തിരികെയെത്തുമെന്നും മന്ത്രി അറിയിച്ചു.
 
ആരോഗ്യനില തൃപ്‌തികരമായതിനാല്‍ അദ്ദേഹത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി മള്‍ട്ടി ഡിസിപ്ലിനറി ഐ സി യുവില്‍ നിന്ന് ചൊവ്വാഴ്‌ച പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൌജന്യമായിരിക്കും. ഈ മുറിയിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
 
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കലഞ്ഞൂര്‍ ഇടത്തറയില്‍ വച്ച് വാവ സുരേഷിന് പാമ്പുകടിയേറ്റത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍