പത്തനാപുരത്ത് ഒരു വീട്ടിൽ വെച്ച് പാമ്പിനെ പിടിച്ചപ്പോഴാണ് സംഭവം. കിണറ്റിൽ കണ്ടെത്തിയ അണലിയെ പുറത്തെത്തിച്ച ശേഷമായിരുന്നു പാമ്പ് വാവ സുരേഷിനെ കടിച്ചത്. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. സമീപത്തുണ്ടായിരുന്നവർ ഡൊക്ടറെ കാണാൻ ആവശ്യപ്പെട്ടെങ്കിലും വാവ സുരെഷ് ഇത് കാര്യമായി എടുത്തില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.