മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു. അദ്ദേഹത്തിന് ദ്രാവക രൂപത്തിലുള്ള ആഹാരം നല്‍കിത്തുടങ്ങി. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും വാവാ സുരേഷ് അബോധാവസ്ഥയിലാണ്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം തീരുമാനിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ന്യൂറോ വിഭാഗം വിദഗ്ധ ചികിത്സ നല്‍കും.