വര്‍ക്കലയില്‍ ഭാര്യയെയും മകനെയും തീകൊളുത്തിയ ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജൂണ്‍ 2024 (12:49 IST)
വര്‍ക്കലയില്‍ ഭാര്യയെയും മകനെയും തീകൊളുത്തിയ ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പോള്ളലേറ്റ ഭാര്യ ബിന്ദു(43), മകന്‍ അമല്‍(17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. എട്ടുമാസമായി രാജേന്ദ്രനും ബിന്ദുവും അകന്ന് കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. പിന്നാലെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ രാജേന്ദ്രന്‍ മരിച്ചു. വര്‍ക്കല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും അയിരൂര്‍ പോലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article