വർക്കലയിൽ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Webdunia
ബുധന്‍, 4 മെയ് 2016 (10:55 IST)
വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വര്‍ക്കല മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് വര്‍ക്കല അയന്തിക്ക് സമീപം ഓട്ടോയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. 
 
പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയെ ആദ്യം വര്‍ക്കല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടൂർ സ്വദേശിയായ കാമുകനൊപ്പം ആനയറ സ്വദേശിയായ പെൺകുട്ടി പുറത്തുപോയിരുന്നു. എന്നാൽ, പെൺകുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്നു.
 
വായിൽ നിന്ന് നുരയും പതയും വന്നതിനെ തുടർന്ന് അബോധാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടും ഡി വൈ എഫ് ഐ കല്ലമ്പലം യൂനിറ്റിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article