എറണാകുളത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്പ്രസ് ചിറയിന്‍കീഴ് എത്തിയപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ വനിതാ ടി.ടി.ഐ, ട്രെയിനിലെ യാത്രക്കാരന്‍ തന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ചു. ടി.ടി.ഐ ഇത് ചോദ്യം ചെയ്യുകയും മൊബൈലില്‍ നിന്ന് ദൃശ്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇതിനു വിസമ്മതിക്കുകയും തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം മൂത്തപ്പോള്‍ ഇയാള്‍ ടി.ടി.ഐ യുടെ കൈയില്‍ കടന്നു പിടിക്കുകയും ആക്രമിക്കുകയും ചെയ്തു.
സംഗതി പിശകാകും എന്ന് കണ്ട യാത്രക്കാര്‍ ഇയാള്‍ പിടികൂടി. എന്നാല്‍ ഇതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ഇയാളെ പിടിച്ചുവച്ചു. ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിവരം റയില്‍വേ പോലീസിനെ അറിയിക്കുകയും അവര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൈക്ക് നേരിയ പരിക്ക് പറ്റിയ വി.ടി.ഐ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.