വാളയാറിൽ മറ്റൊരു പെൺകുട്ടിയും പീഡനത്തിനിരയായി. പീഡനത്തിനിരയായ ഇരുപതുകാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ അയൽക്കാരൻ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടുവെന്നും ആത്മഹത്യ ചെയ്തുവെന്നുമുള്ള വാർത്തകൾക്ക് പുറമേയാണ് ഇരുപതുകാരി പെൺകുട്ടിയും സമാന രീതിയിൽ മരണപ്പെട്ടുവെന്ന വിവരം പുറംലോകമറിയുന്നത്.
അതേസമയം, വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെൺകുട്ടികളിൽ മൂത്തകുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസ്. എന്നാൽ, രണ്ടാമത്തെ പെൺകുട്ടിയുടേത് കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.