വിവാഹത്തിനു ശേഷമുള്ള ബഷീറിന്റെ പല കൃതികളിലും ഫാബി ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്. ബേപ്പൂരുള്ള വൈലാലില്‍ വീട്ടില്‍ ബഷീറിനെക്കുറിച്ച് അറിയാന്‍ എത്തുന്നവരെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഫാബിയുടെ മുഖം ഒരിക്കല്‍ എങ്കിലും വൈലാല്‍ വീട് സന്ദര്‍ശിച്ചിട്ടുള്ളവരുടെ വീട്ടില്‍ മായാത്ത ഓര്‍മ്മയായി എന്നുമുണ്ടാകും.