അഴിമതിക്കേസുകളില്‍ വിഎസിന് ഇരട്ടത്താപ്പ്: സുധീരന്
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത്. അഴിമതിക്കേസുകളില്‍ വിഎസിന് ഇരട്ടത്താപ്പാണ്. ബാര്‍ കോഴയില്‍ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്റ്സ് അഴിമതിയില്‍ മിണ്ടുന്നില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപിള്ളയെ ഇരുകയ്യും നീട്ടി വിഎസ് സ്വീകരിച്ചെന്നും സുധീരന് പറഞ്ഞു.
ബാര്‍ക്കോഴ അടക്കം അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത് രാഷ്ട്രീയ അതിപ്രസരം കൊണ്ടാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിലയിരുത്തല്‍. യുഡിഫിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വി.എസ് അച്യുതാനന്ദന് പ്രചാരണം നടത്തുന്നത്.
ഈ സാഹചര്യമാണ് വിഎസിനെതിരെ തിരിയാന്‍ സുധീരനെ പ്രേരിപ്പിച്ചത്. വിഎസ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന്റെ കോട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.