ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടത് വിവാദത്തില്‍. പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന് രംഗത്ത്.
അതേസമയം കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റെന്ന് കാണിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ പറ്റിയുള്ള വിവരാവകാശ രേഖ താന്‍ കണ്ടിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.