എസ്‌എന്‍ഡിപി - ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.
സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവയുമായി തദ്ദേശ സ്‌ഥാപനങ്ങളില്‍ സഖ്യമുണ്ടാക്കില്ല എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ രാജിവയ്‌ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നവംബര്‍ 30ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി എസ്.എന്‍.ഡി.പി സഖ്യമുണ്ടാക്കിയിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സഖ്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും എസ്‌എന്‍ഡിപി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.