മദ്യ നിരോധനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം; മുഖ്യമന്ത്രിയ്ക്ക് വി എം സുധീരന്റെ കത്ത്

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (12:23 IST)
സംസ്ഥാന ഏര്‍പ്പെടുത്തിയ മദ്യനിരോധനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടാകുമെന്ന് കെപിസിസി. പ്രസിഡന്റ് വി എം സുധീരന്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അയച്ച കത്തിലാണ് സുധീരന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്.അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തിന്റെ കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.

സംസ്ഥാന ഏര്‍പ്പെടുത്തിയ മദ്യനിരോധനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടാകുമെന്നും ഇതിനായി ഓണക്കാലത്ത് സംസ്ഥാനത്ത് ഒരു മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കത്തില്‍ പറയുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കുന്നുണ്ട്. ഇത് തടയണം. ഇതിനുവേണ്ടി അതിര്‍ത്തി ജില്ലകളില്‍ കര്‍ശനമായ പരിശോധന നടത്തണം. ബന്തവസ്സും ശക്തമാക്കണം സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക