ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

വെള്ളി, 22 ഏപ്രില്‍ 2016 (15:07 IST)
ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
 
ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതി ഭരണം കഴിഞ്ഞദിവസം വാക്കാലാണ് ഹൈക്കോടതി റദ്ദു ചെയ്തത്. ഈ ഉത്തരവ് കൈയില്‍ കിട്ടുന്നതിനു മുമ്പേയാണ് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്കിയിരിക്കുന്നത്.
 
സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. കൂറു മാറ്റത്തെ തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഹൈക്കോടതി വിലക്കിയ ഒമ്പത് വിമത എം എല്‍ എമാരും വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക