ബാംഗ്ലൂരില്‍ മലയാളി കൊല്ലപ്പെട്ട സംഭവം യുപി സ്വദേശി കസ്റ്റഡിയില്‍
അയ്യപ്പനഗറില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുപി സ്വദേശി കസ്റ്റഡിയില്‍.
പാനൂര്‍ സ്വദേശി കുന്നുമ്മല്‍ പ്രജിത്ത് ആനന്ദാണ് ബുധനാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്.കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുപി സ്വദേശി വികാസ് ഒളിവിലാണ്. ഇയാളുടെ അച്ഛനാണ് പിടിയിലായത്. മഹാദേവപുരം പൊലീസാണ് ഇയാളെ കസ്റ്റടിയിലെടുത്തത്.
കൊല്ലപ്പെട്ട പ്രജിത്തിനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് വികാസാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രീജിത്തിന്റെ ശരീരം റോഡരികിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.